Home » Blog » Education » വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ‘ടീൻ ഇന്ത്യ’ ക്ലബ് രൂപീകരിച്ചു  
22

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ‘ടീൻ ഇന്ത്യ’ സ്കൂൾ യൂണിറ്റ് ക്ലബ്ബ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി മുസ്തഫ ചേരിയം നിർവഹിക്കുന്നു.

​വടക്കാങ്ങര : വിദ്യാർഥികൾ ഏത് സാഹചര്യങ്ങളിലും തങ്ങളുടെ മൂല്യങ്ങളെയും ആദർശങ്ങളെയും മുറുകെപ്പിടിക്കുന്നവരായി വളരണമെന്നും, വിഷയങ്ങളെ ആഴത്തിൽ പഠിച്ച് കൃത്യവും വ്യക്തവുമായ മറുപടി നൽകാൻ പ്രാപ്തരാകണമെന്നും ടീൻ ഇന്ത്യ സംസ്ഥാന സെക്രട്ടറി മുസ്തഫ ചേരിയം അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ‘ടീൻ ഇന്ത്യ’ സ്കൂൾ യൂണിറ്റ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സമൂഹത്തിൽ വിദ്യാർഥികൾക്ക് അറിവിനൊപ്പം ശക്തമായ വ്യക്തിത്വവും മൂല്യബോധവും അനിവാര്യമാണ്. വിവിധ ആശയങ്ങളെയും ചോദ്യങ്ങളെയും വിവേകപൂർവം സമീപിക്കാനും സ്വന്തം വിശ്വാസങ്ങളെയും മൂല്യങ്ങളെയും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും സാധിക്കണം. അതിനായി അറിവുകൾ നേടുന്നതോടൊപ്പം സമകാലിക ലോകത്തെക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും നേതൃത്വപാടവത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ടീൻ ഇന്ത്യ പോലുള്ള കൂട്ടായ്മകൾ മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഷാഹിദ ആശംസകൾ നേർന്ന് സംസാരിച്ചു. ടീൻ ഇന്ത്യ സ്കൂൾ കോർഡിനേറ്റർ തഹ്സീൻ സ്വാഗതവും ടീൻ ഇന്ത്യ സ്കൂൾ ക്യാപ്റ്റൻ അഫ്ഹം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *