Home » Blog » Cinema » നിവിൻ പോളിയുടെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചു
23

എറണാകുളം: എടയാറിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്.

എടയാറിലെ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിച്ച ആദ്യദിവസം തന്നെയാണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *