Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി​യി​ല്‍ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു.‌ ബാ​ലു​ശേ​രി എ​ര​മം​ഗ​ലം സ്വ​ദേ​ശി ആ​ലു​ള്ള​തി​ല്‍ ലോ​ഹി​താ​ക്ഷ​ൻ ആ​ണ് മരണപ്പെട്ടത്.

ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ല്‍ നി​ന്നും മാ​മ്പെ​യാ​ലി​ലു​ള്ള വി​വാ​ഹ സ​ല്‍​ക്കാ​ര​വീ​ട്ടി​ല്‍ പോ​യി​രു​ന്നു. തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അന്വേഷണം നടത്തിയിരുന്നു. ഇ​തി​നി​ടെയാണ് ഇ​ന്ന് രാ​വി​ലെ​ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്.

തോ​ട്ടി​ലെ ചെ​ളി​യി​ലും വെ​ള്ള​ത്തി​ലും മു​ഖം ആ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു, മൃ​ത​ദേ​ഹം. അ​ത്തോ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം മൊ​ട​ക്ക​ല്ലൂ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts