Your Image Description Your Image Description

ലോകത്തിലെ ഏറ്റവും മെലിഞ്ഞ കാറിന്റെ’ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഫിയറ്റ് പാണ്ട എന്ന വാഹനമാണ് ഒരു ഇറ്റലിക്കാരൻ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ dicirelu എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്.

പേരിനുമാത്രം ഇന്റീരിയർ സ്പേസുള്ള വാഹനം ഡ്രൈവർ അനായാസം ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീതി തീരെ കുറവായതിനാൽ ഒരാൾക്ക് മാത്രമേ ഇതിൽ ഇരിക്കാൻ കഴിയൂ. എന്നാൽ നാല് ചക്രങ്ങളുണ്ട്. അവ തമ്മിലുള്ള അകലം വളരെ കുറവാണ്. വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

ചില ഉപയോക്താക്കൾ വിചിത്ര കണ്ടുപിടുത്തത്തിൽ അത്ഭുതപ്പെട്ടപ്പോൾ, മറ്റുള്ളവർ തമാശകൾ പങ്കുവെച്ചു.​​ ഗണിതത്തിലെ ഒരു ചോദ്യം: ജോണിന്റെ കാറിന്റെ ചുറ്റളവ് എത്രയാണ്? ഉത്തരം: 20 സെ.മീ നീളം, 4 സെ.മീ വീതി,’ ഒരു ഉപയോക്താവ് ഹാസ്യരൂപേണ കുറിച്ചു. ‘അതൊരു ടൂത്ത്പിക്ക് പോലെ തോന്നുന്നു’ എന്നായിരുന്നു മറ്റൊരു കമന്റ്.

ഇത്തരത്തിലുള്ള ‘പ്രത്യേക വാഹനങ്ങൾ’ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ഒരു ഫ്യൂച്ചറിസ്റ്റിക് വാഹനം ഇന്റർനെറ്റിനെ അത്ഭുതപ്പെടുത്തിയിരുന്നു. Alef Aeronautics-ന്റെ 2.5 കോടി രൂപ വിലയുള്ള ഈ വാഹനം സാധാരണ കാറുകളെ പോലെ റോഡുകളിൽ ഓടിക്കാൻ കഴിയും. എന്നാൽ ഇതിന് എപ്പോൾ വേണമെങ്കിലും പറന്നുയരാൻ സഹായിക്കുന്ന പ്രൊപ്പല്ലറുകൾ ബോണറ്റിലും ഡിക്കിയിലും ഉണ്ടായിരുന്നു. അമേരിക്കൻ ആസ്ഥാനമായുള്ള ഈ വാഹന നിർമാതാക്കൾ വാഹനം ആകാശത്തേക്ക് പറന്നുയരുന്ന വീഡിയോ പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *