Home » Blog » kerala Max » രാജ്യത്തെ  ഏറ്റവും സുരക്ഷിതമായ 7-സീറ്റർ എസ്‌യുവിയായി മഹീന്ദ്ര എക്സ്ഇവി 9എസ്; ഭാരത് എൻക്യാപിൽ 5-സ്റ്റാർ റേറ്റിംഗ്
15

കൊച്ചി: ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മഹീന്ദ്ര എക്സ്ഇവി 9എസ് രാജ്യത്തെ  ഏറ്റവും സുരക്ഷിതമായ 7-സീറ്റർ എസ്‌യുവിയായി മാറി. ഇന്ധന വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒരുപോലെ പിന്നിലാക്കിയാണ് ഈ നേട്ടം. 5-സ്റ്റാർ റേറ്റിംഗ് നേടുന്ന രാജ്യത്തെ ആദ്യത്തെ 7-സീറ്റർ ഇലക്ട്രിക് വാഹനമെന്ന ബഹുമതിയും എക്സ്ഇവി 9എസ് സ്വന്തമാക്കി.

മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 31.15 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 45 പോയിന്റും നേടിയാണ് വാഹനം കരുത്ത് തെളിയിച്ചത്. ഭാരത് എൻക്യാപിൽ ഇതുവരെ പരീക്ഷിച്ച എല്ലാ 7-സീറ്റർ വാഹനങ്ങളിലും വെച്ച് ഏറ്റവും ഉയർന്ന സ്കോറായ 76.15 പോയിന്റാണ് എക്സ്ഇവി 9എസ് നേടിയത്. ഇതോടെ മഹീന്ദ്രയുടെ ഇൻഗ്ലോ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച മൂന്ന് ഇലക്ട്രിക് ഒറിജിൻ എസ്‌യുവികളും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കി.

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് എക്സ്ഇവി 9എസിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. വേലുസാമി ആർ പറഞ്ഞു. രാജ്യത്തെ  നമ്പർ 1 ഇലക്ട്രിക് വാഹനമായി മാറിയത് ബ്രാൻഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും, 5-സ്റ്റാർ റേറ്റിംഗ് ആ വിശ്വാസം കൂടുതൽ ശക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2025 നവംബറിൽ പുറത്തിറങ്ങിയ മഹീന്ദ്ര എക്സ്ഇവി 9എസിൽ ഏഴ് എയർബാഗുകൾ, അഞ്ച് റഡാറുകളും വിഷൻ ക്യാമറയുമുള്ള ലെവൽ 2+ അഡാസ്, ഡ്രൈവർ ഉറങ്ങിപ്പോകുന്നത് തിരിച്ചറിയുന്ന സംവിധാനം, ലൈവ് വ്യൂവും റെക്കോർഡിംഗുമുള്ള സെക്യൂർ360 പ്രോ തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *