
തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷിന്റെ വാഹനത്തിനു നേരെ കണ്ണൂരിൽ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരായ ആക്രമണം നടന്നതെന്നും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമായെന്നും കോൺഗ്രസ് ആരോപിച്ചു.
മന്ത്രിയെ ആക്രമിച്ചവരെയും ഗൂഢാലോചന നടത്തിയ സിപിഎം–ഡിവൈഎഫ്ഐ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണ വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്നും കോൺഗ്രസ് ആരോപിച്ചു. മുൻപ് മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന ആക്രമണത്തിന്റെ തുടർച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം നടത്തിയതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ക്രിമിനൽ മാഫിയ സംഘത്തെ പോലെയാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും ക്വട്ടേഷൻ സംഘങ്ങളെ ഇറക്കിയുള്ള അക്രമ സമരമാണ് നടത്തുന്നതെന്നും വാർത്താക്കുറിപ്പിൽ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പൂർണരൂപം:
മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നിൽ കൊണ്ടുവരും. കായിക വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകൾ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ല. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും.
മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാനാണ് നാട്ടിൽ കലാപമുണ്ടാക്കുന്നത്. ക്രിമിനൽ മാഫിയ സംഘത്തെ പോലെയാണ് സി.പി.എം ഇപ്പോഴും പ്രവർത്തിക്കുന്നത്. ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സി.പി.എം ശ്രമിക്കുന്നതെങ്കിൽ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി സർക്കാരിനും എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ.ജെ ജനീഷ് നേതൃത്വം നൽകിയതാണോ സി.പി.എമ്മിന്റെ പ്രശ്നം? പത്ത് വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനൽ സംഘവും കരുതേണ്ട. മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നിൽ കൊണ്ടുവരും
കായിക വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകൾ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ല. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും. മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്.
