Home » Blog » Kerala » ‘യുഡിഎഫിലേക്കുള്ള ക്ഷണമായി അതിനെ കാണേണ്ടതില്ല’ ; ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ എൻ എ ഖാദർ
7

മലപ്പുറം: ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ എൻ എ ഖാദർ. ചന്ദ്രികയിലെ ലേഖനം സിപിഐയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിന്റെ നിരീക്ഷണത്തിൽ എഴുതിയതാണ്. യുഡിഎഫിലേക്കുള്ള ക്ഷണമായി അതിനെ കാണേണ്ടതില്ലെന്നും കെ എൻ എ ഖാദർ വ്യക്തമാക്കി. എൽഡിഎഫിലെ ഉപനേതൃപദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നടക്കുന്നതിനിടെ രാഷ്ട്രീയം മാറാതെ സിപിഐയ്ക്ക് യുഡിഎഫിലേക്ക് എത്താമെന്ന ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് വിശദീകരണവുമായി കെ എൻ എ ഖാദർ എത്തിയത്.

ദേശീയതലത്തിൽ സിപിഐയും സിപിഎമ്മും മുസ്ലീം ലീഗുമൊക്കെ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപിയുടെ ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച് ജനാധിപത്യവും ഭരണഘടനയ്ക്ക് അധിഷ്ഠിതവുമായ സദ്ഭരണം തിരിച്ചുകൊണ്ടുവരിക എന്നതാണ് ഈ പാർട്ടികളുടെ ലക്ഷ്യം. ഇന്ത്യൻ സഖ്യത്തിലെ പാർട്ടികൾ ഒരു സംസ്ഥാനത്ത് വെവ്വേറെ നിൽക്കുന്നതിൽ കുഴപ്പമില്ല. സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസുമായാണെന്നും കെ എൻ എ ഖാദർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *