Your Image Description Your Image Description

മലപ്പുറം: മുസ്‍ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് വെറും തെറ്റിദ്ധാരണയെന്ന് മുസ്‍ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും. മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു.

ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചു.ഒരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *