Your Image Description Your Image Description

മുട്ടയുൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ‘മുട്ട ഗ്രാമം’ ആകാനൊരുങ്ങി ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കോഴിയും കൂടും വിതരണ പരിപാടിയുടെ ഉദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് അധ്യക്ഷനായി.
കുടുംബശ്രീ മിഷന്റെ കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 30 ഗുണഭോക്താക്കൾക്കാണ് കോഴിയും കൂടും വിതരണം ചെയ്തത്. ഒരു ഗുണഭോക്താവിന് 20 കോഴി, തീറ്റ, മരുന്ന്, കൂട് ഉൾപ്പെടെ 20,000 രൂപയുടെ സഹായമാണ് ലഭ്യമാക്കുന്നത്. 500 രൂപയാണ് ഗുണഭോക്തൃ വിഹിതം.

പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ഥിരംസമിതി അധ്യക്ഷനായ കെ കെ ഷിജി, എൻ കെ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ബിജു, സിഡിഎസ് ചെയർപേഴ്സൻ വിജി രതീഷ്, സിഡിഎസ് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts