Your Image Description Your Image Description

പാചകത്തിന് മാത്രമല്ല സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും ഒലിവെണ്ണ ഉപയോഗിക്കുന്നു. ഒലിവ് ഓയിൽ മുടിയ്ക്ക് വളരെ നല്ലതാണ്. ഒലിവ് ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും, വരൾച്ച മാറ്റാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. ഒലിവ് ഓയിൽ മുടിയിൽ പുരട്ടുന്നതിന് മുമ്പ്, ചെറുതായി ചൂടാക്കുന്നത് നല്ലതാണ്. ഇത് മുടിയിലേക്ക് നന്നായി ഇറങ്ങിച്ചെല്ലാനും, കൂടുതൽ ഗുണം ചെയ്യാനും സഹായിക്കും. ആഴ്ചയിൽ 1-2 തവണ ഒലിവ് ഓയിൽ ഉപയോഗിച്ച് മുടിയിൽ മസാജ് ചെയ്യുന്നത് മുടിയെ കൂടുതൽ ബലമുള്ളതാക്കി മാറ്റുന്നു.

ഒലീവ് ഓയിൽ ഉപയോ​ഗിക്കേണ്ട വിധം;

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒലീവ് ഓയിൽ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനകറ്റുന്നതിനും സഹായകമാണ്. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടി വളർച്ച വേ​ഗത്തിലാക്കുന്നതിനും നല്ലതാണ്.
രണ്ട് സ്പൂൺ ഒലീവ് ഓയിലും രണ്ട് മുട്ടയുടെ വെള്ളയും ഉപയോ​ഗിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക.
രണ്ട് സ്പൂൺ ഒലീവ് ഓയിലിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുടി വളർച്ച വേ​ഗത്തിലാക്കാൻ ഈ പാക്ക് സഹായിക്കും.
ഒലിവ് ഓയിലിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ താഴെ പറയുന്നവയാണ്;

വരൾച്ച മാറ്റുന്നു: ഒലിവ് ഓയിൽ മുടിയുടെ വരൾച്ച മാറ്റാനും, ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ഇത് മുടിക്ക് മൃദുത്വവും തിളക്കവും നൽകുന്നു.
മുടി കൊഴിച്ചിൽ തടയുന്നു: ഒലിവ് ഓയിൽ മുടി കൊഴിച്ചിൽ തടയാനും, മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
താരൻ കുറയ്ക്കുന്നു: ഒലിവ് ഓയിലിന് ആന്‍റി ബാക്ടീരിയൽ, ആന്‍റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
മുടിക്ക് ബലം നൽകുന്നു: ഒലിവ് ഓയിലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ മുടിയുടെ വേരുകൾക്ക് ബലം നൽകുന്നു, ഇത് മുടി പൊട്ടി പോകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *