Your Image Description Your Image Description

മഴക്കാലം തുടങ്ങി. ചൂടുകാലത്തെ പഴിച്ചിരുന്ന മലയാളി മഴക്കാലത്തെ കുറ്റം പറയാൻ ആരംഭിക്കും. മഴക്കാലത്ത് മലയാളികൾക്ക് ഏറ്റവും വലിയ വെല്ലുവിളി അലക്കിയ വസ്ത്രങ്ങൾ ഉണക്കിയെടുക്കാനാണ്. നന്നായി ഉണങ്ങാത്ത തുണികളിൽ നിന്നും ദുർ​ഗന്ധം വമിക്കും. വീടിനുള്ളിൽ ഫാനിട്ടും പലതവണ കുടഞ്ഞെടുത്തുമെല്ലാം വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ ശ്രമിച്ചാലും പലപ്പോഴും സാധിക്കാറില്ല. ഇതാ, മഴക്കാലത്ത് വലിയ ആയാസമില്ലാതെ വസ്ത്രങ്ങൾ ഉണക്കിയെടുക്കാനുള്ള ചില മാർ​ഗങ്ങൾ…

1.വാഷിങ് മെഷീനിൽ ഒരിക്കൽകൂടി സ്പിൻ ചെയ്യാം

വാഷിങ് മെഷീനിൽ തുണികൾ അലക്കുമ്പോൾ സാധാരണഗതിയിൽ ഒരു സ്പിന്നിങ് സൈക്കിളാണ് ഉപയോഗിക്കുന്നത്. എന്നാൽ മഴക്കാലത്ത് അധിക സ്പിന്നിങ് സൈക്കിളുകൾ ഉൾപ്പെടുത്തിയാൽ വസ്ത്രങ്ങളിലെ നനവ് മെഷീനിൽ വച്ചുതന്നെ കൂടുതലായി നീക്കം ചെയ്യപ്പെടും. വീടിനുള്ളിൽ തന്നെ വസ്ത്രങ്ങൾ ഉണക്കിയെടുക്കുന്നത് എളുപ്പമാവുകയും ചെയ്യും.

2.വായുസഞ്ചാരം ഉറപ്പാക്കുക

തുണികൾ വേഗത്തിൽ ഉണങ്ങിയെടുക്കാൻ വായു സഞ്ചാരമുള്ള മുറികൾ തിരഞ്ഞെടുക്കുക. ഫാനിന്റെ കാറ്റിൽ തുണികൾ ഉണക്കാനാണ് ശ്രമിക്കുന്നതെങ്കിൽ മുറിയിലെ ജനാലകൾ തീർച്ചയായും തുറന്നിടണം. അതിന് സാധിക്കുന്നില്ലെങ്കിൽ ഡി ഹ്യൂമിഡിഫയറുകൾ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കുക. ഇത് ഈർപ്പം മുറിയിൽ തങ്ങിനിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടുതൽ വേഗത്തിൽ തുണികൾ ഉണക്കിയെടുക്കാനും സാധിക്കും.

3. ടവ്വൽ റോളിങ് രീതി

തുണിയിൽ അധികമായി നനവ് പിടിച്ചിരിപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ വെള്ളം വേഗത്തിൽ വലിച്ചെടുക്കുന്ന തരം ടവ്വൽ ഉപയോഗിക്കാം. ഇതിനായി വലിയ വലിയ ബാത്ത് ടവ്വലിന് നടുവിലേക്ക് നനവുള്ള വസ്ത്രം വിരിച്ചിടാം. അതിനുശേഷം ടവ്വൽ വസ്ത്രത്തോടൊപ്പം തന്നെ ചുരുട്ടിയെടുക്കുക. ഇത് സാധാരണ തുണി പിഴിയുന്ന രീതിയിൽ പലതവണ വശങ്ങളിലേക്ക് പിരിച്ചെടുത്താൽ തുണിയിലെ നനവ് കൂടുതലായി ടവ്വലിലേക്ക് ആഗിരണം ചെയ്യപ്പെടും. പിന്നീട് മുറിക്കുള്ളിൽ വിരിച്ചിട്ട് വേഗത്തിൽ ഉണക്കിയെടുക്കാൻ സാധിക്കും.

4. ഹെയർ ഡ്രയർ ഉപയോഗിക്കുക

ഹെയർ ഡ്രയറിന്റെ സഹായത്തോടെ വസ്ത്രങ്ങൾ എളുപ്പത്തിൽ ബ്ലോ ഡ്രൈ ചെയ്യാൻ കഴിയും. വസ്ത്രങ്ങൾ ഉണക്കുന്നതിൽ ചൂട് ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും പ്രധാനമായും വായുവാണ് ആ ജോലി ചെയ്യുന്നത്. ഹെയർ ഡ്രയർ ഉയർന്ന ഫാൻ വേഗതയിലും കുറഞ്ഞ ചൂടിലും സെറ്റ് ചെയ്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ ഉപയോഗിക്കാം.

5. വസ്ത്രങ്ങൾ തരം തിരിക്കാം

എല്ലാ വസ്ത്രങ്ങളും ഒരേസമയത്ത് ഒരേപോലെ ഉണങ്ങി കിട്ടുന്നതല്ല എന്ന് ഓർക്കുക. അതിനാൽ അവയുടെ ഭാരവും ഘനവും അനുസരിച്ച് വേർതിരിച്ചു വയ്ക്കുക. താരതമ്യേന ഭാരം കുറഞ്ഞ വസ്ത്രങ്ങൾ മഴക്കാലത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇവ വേഗത്തിൽ വാഷിങ് മെഷീനുകളിൽ തന്നെ അലക്കി ഉണക്കി എടുക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *