Your Image Description Your Image Description

ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ചു. തു​ട​ർ​ന്ന് ക​ത്തു​ന്ന മു​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ഇ​യാ​ൾ കി​ട​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി ചി​ക്ക​മ​ഗ​ളൂ​രു അ​രി​നൂ​ർ വി​ല്ലേ​ജി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ പ​വ​ൻ (28) ആ​ണ് മാ​താ​വ് ഭ​വാ​നി​യെ (52) വീ​ട്ടി​നു​ള്ളി​ൽ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി ക​ത്തി​ച്ച​ത്. പ​വ​ൻ അ​വി​വാ​ഹി​ത​നാ​ണ്.

വീ​ട്ടി​ൽ നി​ന്ന് തീ ​ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​യ​ൽ​വാ​സി​ക​ളാ​ണ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. അ​ൽ​ദൂ​ർ പൊ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related Posts