Home » Blog » Kerala » “മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇതൊക്കെ ഓർക്കണമായിരുന്നു, അധികാര സ്വാധീനം ഉപയോഗിച്ച് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണ തെറ്റാണ്, വോട്ടർമാർക്ക് എല്ലാം വ്യക്തമായിരുന്നു” ; യു. പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി നടേശൻ
6

ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐ നേതൃത്വത്തെയും മുൻ എംഎൽഎ യു. പ്രതിഭയെയും രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. അധികാരത്തിന്റെ തണലിൽ പല കാര്യങ്ങളും മറച്ചുവയ്ക്കാമെന്ന് കരുതിയെങ്കിലും ജനങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ അവർ അതിന് കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. യു. പ്രതിഭയുടെ മകനെ ചുറ്റിപ്പറ്റിയ വിവാദങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.

“മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നു. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു” – എന്നാണ് അദ്ദേഹം പറഞ്ഞത്. അധികാര സ്വാധീനം ഉപയോഗിച്ച് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണ തെറ്റാണെന്നും വോട്ടർമാർക്ക് എല്ലാം വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി അതൃപ്തി രേഖപ്പെടുത്തി. മുസ്ലിം ലീഗിനെ വിമർശിച്ചെന്ന പേരിൽ ഫ്ലക്സിൽ നിന്ന് മാത്യു കുഴൽനാടന്റെ ചിത്രം വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. “പ്രഗത്ഭനായ അഭിഭാഷകനും കരുത്തനായ ജനപ്രതിനിധിയുമായ ഒരാളോട് ഇങ്ങനെ പെരുമാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല” എന്നായിരുന്നു പ്രതികരണം.