Your Image Description Your Image Description

ഡൽഹി : പാകിസ്താനിലെ വസീറിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ വ്യക്തത വരുത്തിയത്.

‘ജൂൺ 28-ന് പാകിസ്താനിലെ വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിലുള്ള പാകിസ്താന്റെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ അർഹിക്കുന്ന അവജ്‍ഞയോടെ തള്ളിക്കളയുന്നു’, രൺധീർ ജയസ്വാൾ എക്സിൽ കുറിച്ചു.

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 13 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *