Home » Blog » kerala Max » ബൈക്ക് മതിലിലിടിച്ച് കാനയിലേക്ക് വീണു; 19-കാരൻ മരിച്ചു
death-new-680x450

കാഞ്ഞാണി: തൃശ്ശൂർ-അന്തിക്കാട് റോഡിൽ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞാണി ഭവൻസ് സ്‌കൂളിന് സമീപം അയ്യാണ്ടി വീട്ടിൽ ബിജു-സുമ ദമ്പതികളുടെ മകൻ ഗൗതം (19) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുലിന് (22) പരിക്കേറ്റു.

സെപ്റ്റംബർ 12 ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് ജീവനക്കാരനാണ് മരിച്ച ഗൗതം. അതേ ബസ്സിലെ ഡ്രൈവറാണ് പരിക്കേറ്റ അതുൽ. നിയന്ത്രണംവിട്ട് ബൈക്ക് കാനയിലേക്ക് മറിയുന്നതിനിടെ ഗൗതമിന്റെ തല മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അതുലിനെ ആക്ട്‌സ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *