Home » Blog » kerala Max » ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടി; പിരിച്ചുവിടാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി കെ മുരളീധരൻ
16

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ബിജെപി നേതാവ് രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. രതീഷിന്റെ ബിജെപി ബന്ധം വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയിരുന്നു രതീഷ് ആർ നായർ. എൻജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച രതീഷ്, നിലവിൽ ബിജെപി പെൻഷണേഴ്‌സ് സെല്ലിന്റെ കൺവീനറാണ്.

ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനഞ്ചാം തീയതിയായിരുന്നു കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങിൽ രതീഷിന് നിയമനം നൽകിയത്. നിലവിൽ കരാർ അടിസ്ഥാനത്തിലാണ് രതീഷിന്റെ നിയമനം. സർക്കാരിന് താത്പര്യമുണ്ടെങ്കിൽ കരാർ നീട്ടി നൽകാം. 31,480 രൂപ രതീഷിന് ശമ്പളമായി ലഭിക്കും എന്നതായിരുന്നു വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *