Your Image Description Your Image Description

ബ​ന്ദി​പ്പൂ​ർ ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഓം​കാ​ർ വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ ദേ​ശി​പു​ര കോ​ള​നി​യി​ൽ വ്യാ​ഴാ​ഴ്ച ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ട​യ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. ഗു​ണ്ട​ൽ​പേ​ട്ട് താ​ലൂ​ക്കി​ലെ ദേ​ശി​പു​ര കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഹാ​ദി​യ പു​ട്ട​മ്മ​യാ​ണ് (36) മ​രി​ച്ച​ത്.

പു​ട്ട​മ്മ ആ​ടു​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പു​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. യു​വ​തി അ​പ്ര​ത്യ​ക്ഷ​യാ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ൽ​പ​മ​ക​ലെ ക​ണ്ടെ​ത്തി. ഓം​കാ​ർ സോ​ണി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *