Your Image Description Your Image Description

ബേസില്‍ ജോസഫ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് മരണമാസ്സ്‌. ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ചിത്രം ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

ടൊവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഓപ്പണിംഗില്‍ 1.1 കോടിയായിരുന്നു നെറ്റ് കളക്ഷനായി മരണമാസ്സ്‌ നേടിയത്. ചിത്രം ആഗോളതലത്തില്‍ ആകെ 11.74 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

ബേസിൽ ജോസഫ്, സുരേഷ് കൃഷ്‍ണ, രാജേഷ് മാധവൻ, സിജു സണ്ണി, പ്രശാന്ത്, പൂജ, അനിഷ്‍മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിറ്റുവേഷണല്‍ കോമഡികളുടെ രസച്ചരടില്‍ കോര്‍ത്തൊരുക്കിയതാണ് മരണസ്സ്‌. ഒരൊറ്റ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടത്തില്‍ പൊട്ടിത്തീരുന്ന ചിരികളല്ല മരണമാസ്സില്‍ എന്നതും പ്രത്യേകതയാണ്.

ഡാര്‍ക്ക് കോമഡിയുടെ ചരട് പിടിച്ചാണ് സംവിധായകൻ ശിവപ്രസാദ് മരണമാസ് ഒരുക്കിയിരിക്കുന്നത്. പുതുതലമുറ പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്ന ശൈലികളും പ്രയോഗങ്ങളും സംഭാഷണങ്ങളും ചിത്രത്തില്‍ കൗശലപൂര്‍വം ഇണക്കിച്ചേര്‍ത്തിട്ടുണ്ട് . എന്തായാലും വിഷു ചിരിച്ചാഘോഷിക്കാൻ കുടുംബസമേതം ടിക്കറ്റെടുക്കാം, ബേസിലിന്റെ മരണമാസ്സിന്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts