Your Image Description Your Image Description

പാലക്കാട് കെട്ടിടത്തിൽ നിന്ന് വീണ തൊഴിലാളിക്ക് ശരീരത്തിൽ കമ്പി തുളച്ചു കയറി പരിക്ക്. ആലത്തൂർ സ്വദേശി നാസറിനാണ് പരിക്കേറ്റത്. മേപ്പറമ്പിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ പെയിൻ്റിങ് ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. ഉയരത്തിൽ നിന്ന കഫോൾഡ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു. താഴെയുള്ള കോൺക്രീറ്റ് പാളിയിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയാണ് പരിക്കേറ്റത്. ഉടൻ തന്നെ പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Posts