Your Image Description Your Image Description

തിരുവനന്തപുരം: ഇടത് സംഘടനകൾ പുറത്തിറക്കിയ ‘പിണറായി ദ ലെജൻഡ്’ എന്ന ഡോക്യുമെന്‍ററി പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തി പൂജയല്ല ഉദേശിച്ചത് പാർട്ടിയോടുള്ള സ്നേഹം മാത്രമാണ് അത്. ഇതിന്റെ പേരിൽ എന്തെല്ലാം പഴിയാണ് സംഘാടകർ കേൾക്കേണ്ടി വരുക എന്നാണ് ചിന്തിച്ചത്. വ്യക്തിത്വ മികവല്ല, പാർട്ടിയുടെ ഉത്പന്നമാണ്. പാർട്ടി വിവിധ ഘട്ടങ്ങളിൽ കടന്ന് വന്നിട്ടുണ്ട്. എന്താണോ പാർട്ടി ആഗ്രഹിക്കുന്നത് അതിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയുമാണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. ആക്രമണങ്ങൾ വ്യക്തിപരമായി വരാറുണ്ട്. പാർട്ടിയുടെയും മുന്നണിയുടേയും ഭാഗമായത് കൊണ്ട് വരുന്ന ആരോപണങ്ങളാണ് അവ. ആരോപണങ്ങൾ മാത്രമല്ല പ്രശംസയും പാർട്ടിയുടെ ഭാഗമായതിനാലാണെന്നും പിണറായി പറ‍ഞ്ഞു.

പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ചാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ ‘പിണറായി ദ ലെജൻഡ്’ എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തത്. കമൽഹാസനാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്തത്. ഇന്നലെ ഡോക്യുമെൻററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്‍ററി നിർമിക്കുന്നത് ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും നേരത്തെ വിവാദമായിരുന്നു. നാളെ കമലാഹസനാണ് ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുന്നത്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനനാണ് പിണറായി ദി ലെജൻ്റ് നിർമ്മിച്ചത്.

മൂന്നാമതും പിണറായി എന്ന് പറഞ്ഞാണ് ടീസർ അവസാനിക്കുന്നത്. പിണറായി പാർട്ടി സെക്രെട്ടരിയായത് മുതലുള്ള ഓരോ ഘട്ടങ്ങളും ഡോക്യുമെന്‍ററിയിലുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ സ്വീകരിക്കാനായി തയ്യാറാക്കിയ വാഴ്ചത്ത് പാട്ടും, പൊതുവഴി അടച്ച് കെട്ടി സ്ഥാപിച്ച പിണറായി വിജയന്‍റെ ഫ്ളക്സ് ബോർഡും മുമ്പ് വലിയ വിവാദം ഉയർത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഡോക്യുമെന്‍ററി എത്തുന്നത്.

മുഖ്യമന്ത്രിയെ വ്യക്തിപൂജ ചെയ്യുകയല്ല പകരം 9 വർഷത്തെ ഇടത് സർക്കാറിന്‍റെ ഭരണ നേട്ടവും അതിന്‍റെ നായകനുമാണ് പ്രമേയമെന്നാണ് ഇടത് സംഘടനയുടെ വിശദീകരണം. ഡോക്യുമെന്‍ററി വിവാദമാക്കുന്നതിന് പിറകിൽ സെക്രട്ടറിയേറ്റിലെ സംഘടനാ ശത്രുക്കളാണെന്നും നേതാക്കൾ പറഞ്ഞു. ഡോക്യുമെന്‍ററിയ്ക്ക് വേണ്ടി പിണറായി പുതുതായി ഒന്നും സംസാരിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts