Your Image Description Your Image Description

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കൂ. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും ഉൾപ്പെടുത്തും. പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ലോകശ്രദ്ധ നേടിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് സർക്കാരാണ് തീരുമാനിക്കുന്നത് അല്ലാതെ ആജ്ഞാപിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സൂംബയുടെ പേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ലോകത്ത് തന്നെ അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. ബോധപൂർവ്വം വർഗീയതയുടെ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത രൂപത്തിൽ അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം സംബന്ധിച്ചും കുട്ടികൾ ഒരുമിച്ച് കളിക്കുന്നതിൽ വരെയും വിവാദമുണ്ടാകുന്നു. സ്കൂളിലെ യൂണിഫോമിന്റെ കാര്യത്തിൽ പിടിഎയാണ് തീരുമാനം കൈക്കൊള്ളുന്നത്. അതിൽ ആരും കൈകടത്തിയിട്ടില്ല. ചില ദിവസങ്ങളിൽ പരീക്ഷ നടത്താൻ പാടില്ല എന്ന് പോലും പറയുന്നു. ഇത്തരം അഭിപ്രായങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അഭിപ്രായം പറയുന്നവരോട് സഹകരിച്ചാണ് ഇതുവരെ സർക്കാർ മുന്നോട്ട് പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts