Your Image Description Your Image Description

വിരാട് കോഹ്ലി ഉൾപ്പെടെ പലരും പയറ്റി നോക്കിയിട്ടും വഴങ്ങാതെ നിന്ന ഐപിഎൽ കിരീടമാണ് രജത് പാട്ടീദാർ എന്ന മധ്യപ്രദേശുകാരൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നേടിക്കൊടുത്തിരിക്കുന്നത്. താരനിബിഡമായിരുന്ന കാലത്തുപോലും ആർസിബിക്ക് നേടാനാകാതെ പോയ കിരീടമാണ് അത്ര താരനിബിഡമല്ലാത്തൊരു സ്ക്വാഡുമായി പാട്ടീദാർ സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ രജത് പാട്ടീദാറിന്റെ നായകമികവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. യാതൊരു ഈഗോയുമില്ലാത്ത നല്ലൊരു നായകനെന്നാണ് രജതിന് ഗവാസ്കറിന്റെ വിശേഷണം.

‘പാട്ടീദാറിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതായിരുന്നു. ഇത്രയും സൂപ്പർതാരങ്ങൾ നിറഞ്ഞ ഒരു ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും ഒന്നു മടിക്കേണ്ടതാണ്. അവരെ വേണ്ടവിധം കൈകാര്യം ചെയ്യാൻ തന്നെക്കൊണ്ട് സാധിക്കുമോ എന്ന സംശയമാകും കാരണം. രജത് പാട്ടീദാർ ഈ ടീമിനെ നയിച്ച രീതിയും അതിനായി സൂപ്പർ താരങ്ങളിൽ നിന്ന് പിന്തുണ ആർജിച്ചതും അദ്ദേഹത്തിന്റെ നായക മികവിന്റെ ഉദാഹരണങ്ങളാണ്. യാതൊരു വിധത്തിലുമുള്ള ഈഗോയില്ലാത്ത ക്യാപ്റ്റനാണ് പാട്ടീദാർ. ഈഗോയൊന്നുമില്ലാത്ത ഒരു വ്യക്തിയായിരിക്കണം ക്യാപ്റ്റൻ. ടീമിന്റെ നന്മയാകണം ക്യാപ്റ്റന്റെ ലക്ഷ്യം. പാട്ടീദാറിന്റെ കാര്യത്തിൽ ഇതെല്ലാം ഒത്തുവന്നു’, ഗവാസ്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *