Your Image Description Your Image Description

കശ്മീർ : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദികൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കി.സൗത്ത് കശ്മീരിൽ 3 ഭീകരർക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകരർക്കായുള്ള അന്വേഷണവും തിരച്ചിലും ഊർജ്ജിതമായി നടക്കുന്ന ഘട്ടത്തിലാണ് അന്വേഷണ ഏജൻസിയുടെ ഈ നടപടികൾ.പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പകർത്തിയ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിലോ ഭീകരരെ തിരിച്ചറിയുന്ന തരത്തിലുള്ള ഫോട്ടോകൾ ഉണ്ടെങ്കിലോ അത് അടിയന്തിരമായി നൽകണം. ഇതിനായി എൻഐഎ ഒരു വാട്സാപ്പ് നമ്പറും മെയിൽ ഐഡിയും പുറത്തുവിട്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts