Home » Blog » Kerala » യാത്രക്കാർക്ക് ആശ്വാസം; ബെംഗളൂരു – കേരള സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് അവസാനം വരെ നീട്ടി
images (97)

തിരുവനന്തപുരം: സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കേരളത്തിലെ സർവീസ് നടത്തുന്ന എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി ഓഗസ്റ്റ് അവസാനം വരെ നീട്ടി റെയിൽവേ. മുൻപ് ജൂലൈ അവസാനം വരെയോ ഓഗസ്റ്റ് ആദ്യവാരം വരെയോ മാത്രം നിശ്ചയിച്ചിരുന്ന സർവീസുകളാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ഈ സർവീസുകളിലേക്കുള്ള മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

 

ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ (07313) ഞായറാഴ്ചകളിലും ഓടുന്ന ഈ ട്രെയിൻ ഓഗസ്റ്റ് 30 വരെ സർവീസ് തുടരും. കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ (07314) എല്ലാ തിങ്കളാഴ്ചകളിലും ഓടുന്ന ഈ ട്രെയിൻ ഓഗസ്റ്റ് 31 വരെ ലഭ്യമായിരിക്കും. ട്രെയിൻ നമ്പർ 06523 (ബെംഗളൂരു – തിരുവനന്തപുരം നോർത്ത്) എല്ലാ തിങ്കളാഴ്ചകളിലുമുള്ള സർവീസ് ഓഗസ്റ്റ് 31 വരെ നീട്ടി. ട്രെയിൻ നമ്പർ 06524 (തിരുവനന്തപുരം നോർത്ത് – ബെംഗളൂരു) എല്ലാ ചൊവ്വാഴ്ചകളിലുമുള്ള സർവീസ് സെപ്റ്റംബർ 1 വരെ നീട്ടിയിട്ടുണ്ട്. ട്രെയിൻ നമ്പർ 06547 (ബെംഗളൂരു – തിരുവനന്തപുരം നോർത്ത്) എല്ലാ ബുധനാഴ്ചകളിലുമുള്ള സർവീസ് ഓഗസ്റ്റ് 26 വരെ നീട്ടി. ട്രെയിൻ നമ്പർ 06548 (തിരുവനന്തപുരം നോർത്ത് – ബെംഗളൂരു) എല്ലാ വ്യാഴാഴ്ചകളിലുമുള്ള സർവീസ് ഓഗസ്റ്റ് 27 വരെ ഉണ്ടാകും. ട്രെയിൻ നമ്പർ 06555 (ബെംഗളൂരു – തിരുവനന്തപുരം നോർത്ത്) എല്ലാ വെള്ളിയാഴ്ചകളിലുമുള്ള സർവീസ് ഓഗസ്റ്റ് 28 വരെ നീട്ടി. ട്രെയിൻ നമ്പർ 06556 (തിരുവനന്തപുരം നോർത്ത് – ബെംഗളൂരു) എല്ലാ ഞായറാഴ്ചകളിലുമുള്ള സർവീസ് ഓഗസ്റ്റ് 30 വരെ സർവീസ് നടത്തും.