Your Image Description Your Image Description

തൃശൂർ: സന്യാസം സ്വീകരിച്ച് നേപ്പാൾ ആശ്രമത്തിൽ കഴിയുകയായിരുന്ന മങ്ങാട് സ്വദേശിയായ യുവാവിനെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്‍റെ മകൻ ശ്രീബിൻ ആണ് മരിച്ചത്. 37 വയസ്സായിരുന്നു. നേപ്പാളിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയിൽ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് ദുരൂഹ സാഹചര്യത്തിൽ റെയിൽവേ ട്രക്കിലാണ് ശ്രീബിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദൂരുഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ തുടർ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ വിഭാഗത്തിനും കുന്നംകുളം പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയിൽ ട്രെയിനിൽ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന് ശേഷം മണിക്കൂറുകൾക്കകമാണ് തെലങ്കാനയിലെ ഖമ്മം സ്റ്റേഷന് അടുത്ത് റെയിൽവേ ട്രാക്കിൽ ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയുന്നു. തെലങ്കാനയിൽ നിന്നും നാട്ടിലെത്തിച്ച ശ്രിബിന്‍റെ ഭൗതികശരീരം ശാന്തി തീരത്ത് സംസ്ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts