Your Image Description Your Image Description

തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൈക്കൂലി ആക്കിയെന്ന കെസി വേണുഗോപാലിന്റെ പ്രസ്താവന നിലമ്പൂരിൽ സിപിഎം ആയുധമാക്കുന്നു. യുഡിഎഫിന്റെ പ്രസ്താവന പാവങ്ങളെ അപമാനിക്കലാണെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ തിരിച്ചടിച്ചത്. എന്നാൽ ക്ഷേമിനിധി ബോർഡുകൾക്കുള്ള കോടികളുടെ കുടിശ്ശിക മറച്ച് വെക്കാൻ പ്രസ്താവന വളച്ചൊടിക്കുകയാണെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി.

തെരഞ്ഞെടുപ്പ് കാലം നോക്കി ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു കെസി വേണുഗോപാൽ നിലമ്പൂരിലെ കൺവെൻഷനിൽ സ‍ർക്കാറിനെ വിമർശിച്ചത്. സാധാരണ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുകയാണെന്നും അത് മറച്ച് വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു വിമ‍ർശനം. എന്നാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ തീരുമാനിച്ചതാണ് പെൻഷൻ കുടിശ്ശിക വിതരണമെന്നും പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് അപമാനിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ താൻ പറഞ്ഞതിനെ വളച്ചൊടിച്ചെന്നും വിവിധ ക്ഷേമനിധി ബോർഡുകൾക്ക് കോടികളുടെ കുടിശ്ശികയുണ്ടെന്നും അത് ഇനിയും പറയുമന്നും കെസി വണുഗോപാൽ പറഞ്ഞു.

വേണുഗോപാലിന്‍റെ പ്രസ്ഥാവന ആയുധമാക്കി മണ്ഡലത്തിൽ ഇടത് മുന്നണി വ്യാപക പ്രചാരണം നത്തുന്നുണ്ട്. സർക്കാറിന്‍റെ കെടുകാര്യസ്ഥതയും ധൂർത്തും തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനായിരുന്നു തുടക്കം മുതൽ യുഡഎഫ് ശ്രമിക്കുന്നത്. വിവിധ ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ നൽകാനുള്ള കോടികളുടെ കണക്കും മണ്ഡലത്തിൽ യുഡിഎഫ് പുറത്തുവിടുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് രണ്ട് മാസത്തെ കുടിശ്ശിക ഒരുമിച്ച് നൽകുന്നത് സാധാരണ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന ആശങ്കയും യു‍ഡിഎഫിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts