Your Image Description Your Image Description

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനര്‍ പി വി അന്‍വറിനായി നിലമ്പൂരില്‍ പോസ്റ്ററുകള്‍. ‘പി വി അന്‍വര്‍ തുടരും’ എന്നെഴുതിയ പോസ്റ്ററാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പി വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരവെയാണ് മുന്‍ എംഎല്‍എയെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചത്. ‘പി വി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷണം. അദ്ദേഹത്തെ മഴയത്ത് നിര്‍ത്താന്‍ അനുവദിക്കില്ല’, ‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പി വി അന്‍വര്‍ തുടരും’, ‘മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട്’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. മുന്നണി പ്രവേശന തീരുമാനം വൈകുന്നതിനിടെയാണ് പിന്തുണ പോസ്റ്ററുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts