Home » Blog » kerala Max » നിയമസഭാ സമ്മേളനം ഇന്ന് മുതൽ; പി.എസ്.സിയും ശബരിമലയും മുതൽ എസ്എംഎ മരുന്ന് വിവാദം വരെ ചർച്ചയാകും
w-412,h-232,croprect-0x98x447x251,imgid-01m5tt2bah5vqffrq2rs32m66p,imgname-niyamasahba-1792974859601

തിരുവനന്തപുരം: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട. പിഎസ് സി ചെയർമാനേയും അംഗങ്ങളെയും പിരിച്ച് വിടാൻ മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയും ഗവർണറുടെ നടപടിയിലെ അഭിപ്രായ ഭിന്നതയും അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സഭ സമ്മേളിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിമാർ തന്നെ വിരുദ്ധ അഭിപ്രായം പറഞ്ഞത് പ്രതിപക്ഷം ആയുധമാക്കും. മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്.

സർക്കാരിൻ്റെ അവകാശത്തിൻമേൽ ഗവർണർ ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിൻ്റെയും മന്ത്രി എ പി അനിൽകുമാറിൻ്റെയും നിലപാട്. എസ്എംഎ മരുന്ന് വിവാദം അടക്കം രാഷ്ട്രീയ തർക്കങ്ങളും നിലവിലുണ്ട്. ചോദ്യോത്തര വേളയിൽ ആരോഗ്യ മന്ത്രി മറുപടി പറയേണ്ട ആരോഗ്യമേഖലയിൽ നിന്നുള്ള രണ്ട് ചോദ്യങ്ങൾ ആദ്യ ഭാഗത്ത് തന്നെ ഉണ്ട്. മുൻ ആരോഗ്യമന്ത്രിമാരും പ്രതിപക്ഷനേതാവും എസ്എംഎ മുരുന്ന വിവാദം ഏറ്റെടുത്തതും ആരോഗ്യമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിച്ചതും സഭക്ക് പുറത്ത് കണ്ടതാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തെ സഭക്കുള്ളിലും സർക്കാർ വിമർശനം തുടരും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടും ചോദ്യമുണ്ട്. ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *