Your Image Description Your Image Description

ചവറ: മുത്തച്ഛന്റെ വീട്ടിലെത്തിയ നാലരവയസ്സുകാരി ഓടയില ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊട്ടരാക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷികയാ (കല്യാണി)ണ് മരിച്ചത്. തിങ്കളാഴ്ച എല്‍കെജി പ്രവേശനത്തിനു പോകാന്‍ ഇരിക്കുന്നതിനിടയിലായിരുന്നു അപകടം. ഞായര്‍ വൈകിട്ടായിരുന്നു സംഭവം.

ചവറ പന്മന വടുതലയിലുള്ള മുത്തച്ഛന്റെ വീട്ടിൽ ഒന്നരമാസം മുമ്പാണ് അക്ഷിക എത്തിയത്. കൂട്ടുകാരുമൊത്ത് ഓടയുടെ സ്ലാബിനു മുകളിൽക്കൂടി സൈക്കിള്‍ ഉരുട്ടുന്നതിനിടെ സ്ലാബില്ലാത്ത ഭാഗത്ത് കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. ഓടയില്‍ ഇറങ്ങി നടത്തിയ തിരച്ചിലിൽ മുന്നൂറുമീറ്റർ അകലെനിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *