Your Image Description Your Image Description

നടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെന്റ്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെന്റിലെത്തിയത്. ശ്രീലങ്കൻ പാർലമെന്‍റിന്‍റെ ആദരവിന് സമൂഹ മാധ്യമത്തിലൂടെ മോഹൻലാൽ നന്ദി അറിയിച്ചു. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്.

‘ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ ഏറെ അഭിമാനിക്കുന്നു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കർ ഡോ. ജഗത് വിക്രമരത്‌ന, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ്, എന്റെ പ്രിയ സുഹൃത്ത് ഇഷാന്ത രത്‌നായക എന്നിവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ശ്രീലങ്കയിലേക്കുള്ള ഈ സന്ദർശനത്തെ അവിസ്മരണീയമാക്കിയ ഊഷ്മളതക്കും, അർത്ഥവത്തായ സംഭാഷണങ്ങൾക്കും ഞാൻ അഗാധമായി നന്ദിയുള്ളവനാണ്’ -എന്ന് മോഹൻലാൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *