Your Image Description Your Image Description

ന്യൂഡൽഹി: ദേശീയപാത നിർമ്മാണത്തിലുണ്ടായ ദൗർഭാഗ്യകമായ സംഭവങ്ങൾ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്​ഗരിയുമായുള്ള ചർച്ചയിലുയർന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 360 മീറ്റർ വയഡക്ട് നിർമ്മിക്കുമെന്ന് ഉറപ്പ് ലഭിച്ചു. നിർമ്മാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്നും റിയാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എൻഎച്ച് 66 യാഥാർത്ഥ്യമാകില്ലെന്ന വാദങ്ങളെ സർക്കാർ നിഷ്പ്രഭമാക്കി. സംസ്ഥാന സർക്കാറും, മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. 2025 ഡിസംബറിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് കിട്ടി. 2026 ലെ പുതുവർഷ സമ്മാനമാകും. സർക്കാരിനൊപ്പം കേന്ദ്രമുണ്ടാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രാനുമതിയായി. ഇതിൻ്റെ നിർമ്മാണത്തിനായി ജൂലായ് അവസാനം ഉത്തരവിറങ്ങും. പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ജൂലായ് അവസാനത്തോടെ അംഗീകാരമാകും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽസ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവാകും. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റോഡ് വികസനത്തിനും അനുമതി കിട്ടുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts