Your Image Description Your Image Description

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ‘ദി കേസ് ഡയറി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല,റിയാസ് ഖാൻ, മേഘനാദൻ,അജ്മൽ നിയാസ്,കിച്ചു, ഗോകുലൻ,അബിൻജോൺ,രേഖനീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു.എ കെ സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.എസ് രമേശൻ നായർ,ബി കെ ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ,ബിബി എൽദോസ് ബി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര,മധു ബാലകൃഷ്ണൻ,ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ,എഡിറ്റിംഗ്-ലിജോ പോൾ പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, ആർട്ട്-ദേവൻ കൊടുങ്ങല്ലൂർ.

Related Posts