Home » Blog » Kerala » തെറ്റായ വിവാഹബന്ധത്തിലേക്ക് പോകുന്നതിൽ നിന്ന് എന്നെ തടഞ്ഞത് അനശ്വരയാണ്; തുറന്നുപറഞ്ഞ് താരത്തിന്റെ സഹോദരി
images - 2026-09-01T192232.349

നടിയും സഹോദരിയുമായ അനശ്വര രാജനെക്കുറിച്ച് വൈകാരികമായ കുറിപ്പും വീഡിയോയും പങ്കുവെച്ച് ഐശ്വര്യ രാജൻ. ഓസ്‌ട്രേലിയയിൽ നിന്നുമുള്ള വീഡിയോയിലൂടെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച അനശ്വരയുടെ പിന്തുണയെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും ഐശ്വര്യ തുറന്നുപറഞ്ഞത്. അപക്വമായ പ്രായത്തിൽ വിവാഹം കഴിച്ച് ജീവിതം വഴിമുട്ടിപ്പോകുമായിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് തന്നെ രക്ഷിച്ചത് അനശ്വരയാണെന്ന് ഐശ്വര്യ ഓർത്തെടക്കുന്നു. പലരും തന്നെ ‘അനശ്വരയുടെ ചേച്ചി’ എന്ന് വിശേഷിപ്പിക്കുമ്പോൾ യാതൊരുവിധ വ്യക്തിത്വ പ്രശ്നങ്ങളും തോന്നാറില്ലെന്നും, ആ പേര് അഭിമാനത്തോടെയാണ് കൊണ്ടുനടക്കുന്നതെന്നും ഐശ്വര്യ വ്യക്തമാക്കി.

 

തന്റെ ജീവിതത്തിൽ അനശ്വര ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ച് കുട്ടികളുമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന അവസ്ഥയിൽ നിന്നാണ് തനിക്ക് അനശ്വര തുണയായത്. തനിക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിത്തരാൻ തയ്യാറായ സഹോദരിയുടെ മനസ്സിനെക്കുറിച്ചും, സിനിമയിലോ മറ്റോ അഭിനയിച്ചതുകൊണ്ടല്ല മറിച്ച് സ്വന്തമായി സാമ്പത്തികമായി നിലയുറപ്പിച്ചതുകൊണ്ടാണ് അവൾക്ക് അതിന് സാധിച്ചതെന്നും ഐശ്വര്യ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ മനോഹരമായ കാഴ്ചകൾ പശ്ചാത്തലമാക്കിയാണ് ഐശ്വര്യ ഈ വിഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

 

അതേസമയം, പതിനാറു വയസ്സു മുതൽ താൻ കടന്നുപോകേണ്ടി വന്ന കഠിനമായ രോഗാവസ്ഥകളെക്കുറിച്ചും ഐശ്വര്യ മുൻപ് തുറന്നുപറഞ്ഞിരുന്നു. ഡിസ്ക് തേയ്മാനം മുതൽ ശരീരത്തിന്റെ ഓരോ അണുവിലും വേദനിക്കുന്ന ‘ഫൈബ്രോമയാൾജിയ’ എന്ന അവസ്ഥയോട് വരെ എട്ടു വർഷത്തോളമാണ് ഐശ്വര്യ പൊരുതിയത്. മുഖം കഴുകാനോ തല കഴുകാനോ പോലും കഴിയാത്ത കടുത്ത വേദനയെയും ഡിസ്ക് പ്രശ്നം കാരണം ഇരിക്കാൻ കഴിയാതെ നിന്നു കൊണ്ട് കോളേജ് ക്ലാസുകളും പരീക്ഷകളും എഴുതിയ അനുഭവങ്ങളും ഐശ്വര്യയുടെ വെളിപ്പെടുത്തലുകളിൽ ഏറെ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *