Home » Blog » Kerala » തലസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂർ നിർണായകമെന്ന് മുന്നറിയിപ്പ്
rain-in-kerala.1-680x450 (1)

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

 

ശക്തമായ കാറ്റിലും മഴയിലും കൊല്ലം എഴുകോണിൽ റോഡിന് കുറുകെ മരം വീണ് ഗതാടകം തടസ്സപ്പെട്ടു. ഇത് നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. അപകട സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *