Home » Blog » Kerala » ​’തന്തവൈബ്’ പരാമർശത്തിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്; വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് വെളിപ്പെടുത്തൽ
images (18)

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണെന്ന് ഒ.ജെ. ജനീഷ് വ്യക്തമാക്കി. അതിന് മറുപടിയായി തിരിച്ചും തനിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും, യാത്രയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. വിദേശത്ത് ജയിലിൽ കഴിയുന്ന 32 മലയാളി കുടുംബങ്ങൾ തനിക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും ഈ പ്രധാന വിഷയങ്ങളൊന്നും വാർത്തയായില്ലെന്നും, എന്നാൽ തനിക്കെതിരെ ഒരു ഫോട്ടോ മാത്രം വിവാദമാക്കി പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘തന്തവൈബ്’ എന്ന് താൻ പറഞ്ഞത് പോലും ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജനീഷ് വ്യക്തമാക്കി. ആഡംബര വാഹന യാത്രാ വിവാദത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളാണുള്ളതെന്നും, അതിനനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. താൻ തന്റെ ജീവിതസാഹചര്യത്തിൽ നിന്നാണ് വിഷയത്തോട് പ്രതികരിക്കുന്നത്. ഈ വിവാദത്തിൽ ഇനി കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *