Your Image Description Your Image Description

എ​ൽ.​പി/​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഡി​പ്ലോ​മ ഇ​ൻ എ​ല​മെ​ന്റ​റി എ​ജു​ക്കേ​ഷ​ൻ (ഡി.​എ​ൽ.​എ​ഡ്) കോ​ഴ്സ് പ​ഠി​ക്കാം. നാ​ല് സെ​മ​സ്റ്റ​റു​ക​ളാ​യു​ള്ള ര​ണ്ടു​വ​ർ​ഷ റെ​ഗു​ല​ർ കോ​ഴ്സാ​ണി​ത്. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ്/ സ്വ​കാ​ര്യ സ്വാ​ശ്ര​യ ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ (ടി.​ടി.​ഐ) 2025-27 വ​ർ​ഷം ന​ട​ത്തു​ന്ന ‘ഡി.​എ​ൽ.​എ​ഡ്’ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ​സ്റ്റ് 11 വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ ഫോ​റ മാ​തൃ​ക​യും https://education.kerala.gov.inൽ ​അനൗൺസ്ലമെന്റ് വിഭാഗത്തിൽ ല​ഭ്യ​മാ​ണ്.വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 101 ടി.​ടി.​ഐ​ക​ളു​മാ​ണു​ള്ള​ത്. പ​ട്ടി​ക വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ​

പ്ര​വേ​ശ​ന യോ​ഗ്യ​ത:

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ പ്ല​സ് ടു/ ​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യി​രി​ക്ക​ണം. മൂ​ന്ന് ചാ​ൻ​സി​നു​ള്ളി​ൽ പാ​സാ​ക​ണം.പ്രാ​യ​പ​രി​ധി 1.7.2025ൽ 17 ​- 33.
സെ​ല​ക്ഷ​ൻ മാ​ന​ദ​ണ്ഡം: യോ​ഗ്യ​ത പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് 80 ശ​ത​മാ​നം, ഇ​ന്റ​ർ​വ്യൂ മാ​ർ​ക്ക് 10 ശ​ത​മാ​നം, സ്പോ​ർ​ട്സ്/ ഗെ​യിം​സ്/ ​ക​ലോ​ത്സ​വം എ​ന്നി​വ​യി​ൽ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ച​വ​ർ​ക്ക് 10 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വെ​യ്റ്റേ​ജ് ന​ൽ​കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ആ​കെ സീ​റ്റി​ൽ സ​യ​ൻ​സ്, ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ന് 40 ശ​ത​മാ​നം വീ​ത​വും കോ​മേ​ഴ്സി​ന് 20 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വി​ഭ​ജി​ച്ചാ​ണ് പ്ര​വേ​ശ​നം.

അ​പേ​ക്ഷി​ക്കേ​ണ്ട​വി​ധം:

സ​ർ​ക്കാ​ർ​/ എ​യ്ഡ​ഡ് ടി.​ടി.​ഐ പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഒ​രാ​ൾ​ക്ക് ഒ​രു റ​വ​ന്യൂ ജി​ല്ല​യി​ൽ മാ​ത്ര​മേ അ​പേ​ക്ഷി​​ക്കാ​നാ​കൂ. അ​പേ​ക്ഷ​യി​ൽ അ​ഞ്ചു രൂ​പ​യു​ടെ കോ​ർ​ട്ട് ഫീ ​സ്റ്റാ​മ്പ് പ​തി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ‘0202-01-102-97-03 other receipt’ എ​ന്ന അ​ക്കൗ​ണ്ട്ഹെ​ഡി​ൽ അ​ഞ്ച് രൂ​പ ട്ര​ഷ​റി​യി​ല​ട​ച്ച ച​ലാ​ൻ ര​സീ​ത് അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം.

പൂ​രി​പ്പി​ച്ച അ​​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം അ​ത​ത് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. മാ​നേ​ജ്മെ​ന്റ് ​ക്വോ​ട്ട അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് ര​ജി​സ്ട്രേ​ഡ് ത​പാ​ലി​ൽ ബ​ന്ധ​പ്പെ​ട്ട മാ​​നേ​ജ​ർ​ക്കും പ​ക​ർ​പ്പ് ഡി.​ഡി.​ഇ​മാ​ർ​ക്കും ന​ൽ​ക​ണം.

Related Posts