Your Image Description Your Image Description

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ വിജയത്തിന് പിന്നാലെ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ. ഗുജറാത്തിന് വിജയിക്കാൻ പത്ത് റൺസ് ആവശ്യമായിരിക്കെ ബട്ട്ലർ സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെയായിരുന്നു. എന്നാൽ തന്റെ സെഞ്ച്വറി നോക്കേണ്ടെന്നും രാഹുൽ തെവാട്ടിയയോട് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ നിർദേശിച്ചുവെന്നും മത്സരത്തിന് ശേഷം ബട്ട്ലർ വെളിപ്പെടുത്തി.

സെഞ്ച്വറി അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും ടീമിന്റെ വിജയത്തിനായാണ് എല്ലായ്‌പ്പോഴും ശ്രമിക്കേണ്ടതെന്നും ബട്ട്ലർ ഓർമപ്പെടുത്തിയതായി തെവാട്ടിയയും മത്സര ശേഷം പ്രതികരിച്ചിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ സ്റ്റാർക്കിന്റെ ആദ്യ ബോൾ സിക്‌സും രണ്ടാം ബോൾ ഫോറും അടിച്ച് തെവാട്ടിയ ഗുജറാത്തിനെ വിജയിപ്പിച്ചിരുന്നു.

എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്ത ഡൽഹിയെ ഗുജറാത്ത് നാല് ബോൾ ശേഷിക്കെയാണ് മറികടന്നത്. ഗുജറാത്തിന് വേണ്ടി ബട്ട്ലർ 97 റൺസ് നേടി. 54 പന്തിൽ നാല് സിക്സറുകളും 11 ഫോറുകളും അടക്കമാണ് 97 റൺസ് നേടിയത്. 34 പന്തിൽ 43 റൺസെടുത്ത് റൂഥർഫോഡും 36 റൺസെടുത്ത് സായ് സുദർശനും ഗുജറാത്തിനായി മികച്ച സംഭാവന നൽകി.

ഇതോടെ ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. ഇതേ പോയിന്റോടെ ഡൽഹി രണ്ടാം സ്ഥാനത്തേക്ക് വീണു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. താരം 39 റൺസ് നേടി. അഷുതോഷ് ശര്‍മ 37, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 31, കെ എല്‍ രാഹുല്‍ 28, കരുണ്‍ നായര്‍ 31 എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts