Your Image Description Your Image Description

ലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ തന്റെ സിനിമ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം. പൃഥ്വിരാജ് അഭിനയിച്ച ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് കയോസ് ഇറാനി സംവിധാനം ചെയ്യുന്ന സര്‍സമീന്‍. ചിത്രത്തില്‍ കാജോളും സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഞാന്‍ കാജോളിന്റെ കൂടെ അഭിനയിക്കുന്നു എന്നായിരുന്നു പല ഹെഡ്‌ലൈനിലും കണ്ടിരുന്നത്. കാജോളിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ പ്രിവിലേജ് ആയിട്ടാണ് ഞാന്‍ കരുതുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു.

 

താരത്തിന്റെ വാക്കുകള്‍

‘ഞാന്‍ കാജോളിന്റെ കൂടെ അഭിനയിക്കുന്നു എന്നായിരുന്നു പല ഹെഡ്‌ലൈനിലും കണ്ടിരുന്നത്. കാജോളിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ പ്രിവിലേജ് ആയിട്ടാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കഴിവുകളുള്ള, ക്രിയേറ്റിവ് ആയിട്ടുള്ള ഒരാളാണ് കാജോള്‍. അവര്‍ സെറ്റിലേക്ക് വന്നാല്‍ തന്നെ സെറ്റ് അങ്ങ് ഉണരും. എപ്പോഴും ഭയങ്കര എനര്‍ജെറ്റിക്കാണ്.

സംവിധായകന്‍ കയോസ് ഇറാനി ആദ്യം എന്റെ അടുത്താണ് കഥ പറഞ്ഞത്. ഞാന്‍ ഓക്കെ പറഞ്ഞതിന് ശേഷം കാജോളിന്റെ അടുത്തേക്ക് കഥ പറയാന്‍ വേണ്ടി അദ്ദേഹം പോയി. കാജോളിന്റെ ഓഫീസിലേക്ക് കഥ പറയാന്‍ പോകുകയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ കാജോള്‍ ഈ സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് എത്രയും പെട്ടെന്ന് എന്റെ അടുത്ത് പറയണമെന്ന് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. കാജോള്‍ യെസ് പറഞ്ഞ ദിവസം സര്‍സമീന്‍ എന്ന ചിത്രത്തിന്റെ നാഴികക്കല്ലാണെന്നാണ് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.

Related Posts