Your Image Description Your Image Description

തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്ത് ടെലിഗ്രാമിലൂടെ പണം തട്ടിയതായി പരാതി. മലയിൻകീഴ് സ്വദേശിയിൽ നിന്നും 32 ലക്ഷം രൂപയാണ് തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മലയിൻകീഴ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയുടെ ഫ്രാഞ്ചൈസിക്കായി വെബ്‌സൈറ്റ് നൽകി രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയായിരുന്നു തട്ടിപ്പ് നടന്നത്.

ജൂലൈ 16നാണ് യുവാവിന്റെ ടെലിഗ്രാം അക്കൗണ്ടിൽ ജോലി വാഗ്‌ദാനവുമായി ബന്ധപ്പെട്ട സന്ദേശമെത്തിയത്. പിന്നീട് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പലപ്പോഴായി പണം നഷ്ടപ്പെടുകയായിരുന്നു. കാനറാ ബാങ്ക് മലയിൻകീഴ് ബ്രാഞ്ച് അക്കൗണ്ട് വഴിയാണ് തുക പല ഘട്ടങ്ങളിലായി യുവാവ് അയച്ചിരുന്നത്.

എന്നാൽ പിന്നീടും പണം ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് താൻ പറ്റിക്കപെടുകയാണെന്ന് യുവാവിന് മനസിലായത്. ഇതോടെ ഇയാൾ സ്റ്റേഷനിലെത്തി പരാതി നൽകി. ടെലിഗ്രാം,വാട്സ്ആപ്പ് അക്കൗണ്ടുകളും ട്രാൻസാക്ഷൻ ഐഡികളും ഉൾപ്പെടെ പരിശോധിച്ച മലയിൻകീഴ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts