Your Image Description Your Image Description

ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗം സംവിധാനം ചെയ്യൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ‘ഡ്യൂൺ’ സംവിധായകൻ ഡെനി വില്ലെനൊവ്വ. ആഗോളതലത്തിൽ ഒരുപാട് ആരാധകരുള്ളതും പ്രേക്ഷകപ്രീതി നേടിയതുമായ സിനിമ ഫ്രാഞ്ചൈസി ആണ് ജെയിംസ് ബോണ്ട്. ‘നോ ടൈം ടു ഡൈ’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. ഈ ചിത്രത്തിൽ ജെയിംസ് ബോണ്ടായി എത്തിയത് ഡാനിയേൽ ക്രെയ്ഗ് ആയിരുന്നു. അത് അദ്ദേഹത്തിന്റെ അവസാന ചിത്രം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ഇനി ആര് ജെയിംസ്‌ ബോണ്ട് വേഷത്തിലെത്തും എന്ന ചൂട് പിടിച്ച ചർച്ചയിലാണ് ആരാധകർ.

കൂടാതെ ഡെനി വില്ലെനൊവ്വയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ 26ാമത് ചിത്രം കൂടിയാണ്. ആമസോൺ , എംജിഎം കമ്പനിയെ സ്വന്തമാക്കിയതിന് ശേഷം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാണിത്. കൂടാതെ സംവിധായകനായ വില്ലെനൊവ്വയുടെ ‍ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകും എന്ന റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ചിത്രം എപ്പോൾ ആരംഭിക്കും എന്ന കാര്യം വ്യക്തമല്ല. അതേസമയം, നിലവിൽ ഡെനി വില്ലെനൊവ്വ ഡ്യൂൺ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. ഇതിന് ശേഷമാകും അദ്ദേഹം പുതിയ ചിത്രത്തിലേക്ക് കടക്കുക

Leave a Reply

Your email address will not be published. Required fields are marked *