Your Image Description Your Image Description

തിരുവനന്തപുരം: ജില്ല ജഡ്ജ്, സെഷൻസ് ജഡ്ജ് നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഹൈക്കോടതിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസിലുളളവർക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. കാഴ്ച, സംസാരം, കേൾവി പരിമിതികളുള്ളവർക്കായുള്ള രണ്ട് തസ്തികകളും, കേരളത്തിലുള്ള നോൺ ക്രീമി ലെയർ വിഭാഗം മുസ്ലിം വിഭാഗത്തിലുള്ളവർക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന ഒരു തസ്തികയും, എല്ലാ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാൻ കഴിയുന്ന മൂന്ന് തസ്തികകളുമാണുള്ളത്.

144840- 194660 ആണ് ശമ്പള സ്‌കെയിൽ. അപേക്ഷകൾ https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 19.

Leave a Reply

Your email address will not be published. Required fields are marked *

Related Posts