Home » Blog » kerala Mex » ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം; സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കാൻ നികുതി ഭാരം ഒഴിവാക്കണമെന്ന് കെ. സുരേന്ദ്രൻ
k-surendran-680x450

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയിൽ അടിയന്തരമായി കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. നികുതി ഇനത്തിൽ ചുരുങ്ങിയത് പത്ത് രൂപയുടെയെങ്കിലും കുറവ് വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.“വാറ്റ്, സെസ് എന്നീ ഇനങ്ങളിൽ ഈടാക്കുന്ന നികുതിയിൽ നിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഇത് എല്ലാവർക്കും വലിയ ആശ്വാസമാകും. പത്ത് രൂപയുടെ കുറവ് വരുത്താൻ സംസ്ഥാന സർക്കാരിന് തീർച്ചയായും സാധിക്കും,” സുരേന്ദ്രൻ പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന നികുതി ഇനത്തിൽ 15 രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. കേരളത്തിലെ നിലവിലെ സാഹചര്യവും വിലക്കയറ്റവും കണക്കിലെടുത്ത് സമാനമായ നടപടി സ്വീകരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മിൽമ പാലിന്റെ വില വർധിപ്പിച്ചത് ജനങ്ങൾക്ക് വലിയ ബാധ്യതയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ മിൽമ പാലിന്റെ വില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.