Your Image Description Your Image Description

കോന്നി താലൂക്കിലെ കോന്നിത്താഴം വില്ലേജിൽ പയ്യനാമൺ ചെങ്കളത്ത് ക്വാറിയിൽ പാറ ഇളകി വീണ് രണ്ട് അതിഥി തൊഴിലാളികൾ അപകടത്തിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ

രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇടയിൽ ഉണ്ടായേക്കാവുന്ന ദുരന്ത സാധ്യത ഒഴിവാക്കാനായി ക്വാറിയിലെ ഖനന, ഖനന-അനുബന്ധ പ്രവർത്തനങ്ങൾ നിരോധിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ ഉത്തരവായി.

രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിലും ക്വാറിയിൽ അപകടകരമായി പാറ ഇളകി വീഴുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഒഴികെ മറ്റുള്ളവർ ക്വാറിയിൽ പ്രവേശിക്കിക്കുന്നതും നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Related Posts