Home » Blog » kerala Max » ചിറയിൻകീഴ് വിവാദം! മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങി രമ്യ ഹരിദാസ്
ramya_haridas

ചിറയിൻകീഴ് കയ്യാങ്കളി വിവാദങ്ങൾക്കൊടുവിൽ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങി രമ്യ ഹരിദാസ് എം.എൽ.എ. ഇതിന്റെ ഭാഗമായി അവർ ഇന്ന് ചിറയിൻകീഴിലെ എം.എൽ.എ ഓഫീസിൽയെത്തും. സെപ്റ്റംബർ 8- ന് വൈകിട്ടോടെ തന്നെ രമ്യ മണ്ഡലത്തിൽ എത്തിയിരുന്നു. പാളയം പ്രദീപുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.പി.സി.സി നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടർന്ന്, അദ്ദേഹത്തെ തന്റെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽ നിന്ന് എം.എൽ.എ പിന്മാറിയിട്ടുണ്ട്.

സസ്പെൻഷനിലായ പാളയം പ്രദീപിനെ സ്റ്റാഫ് നിയമന പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ സംഘർഷത്തിനും കയ്യാങ്കളിക്കും ഇടയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് പാലക്കാട്ടേക്ക് പോയ രമ്യ ഹരിദാസ്, കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഡൽഹിയിലെ ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അവർ മുൻകൂട്ടി അറിയിച്ചിരുന്നു.

തുടർന്ന് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ എം.എം. ഹസൻ ഫോണിൽ വിളിച്ച് രമ്യയുടെ വിശദീകരണം തേടി. ഇതിനുപിന്നാലെ പാലക്കാട്ടെത്തിയ രമ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഈ ചർച്ചയ്ക്ക് ശേഷമാണ് അവർ വീണ്ടും ചിറയിൻകീഴിലേക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *