Home » Blog » crime » ചാല സ്വർണക്കവർച്ച ആസൂത്രണം നടത്തിയത് ആഡംബര ഹോട്ടലിൽ ; നിർണായക വിവരങ്ങൾ പുറത്ത്
3

തിരുവനന്തപുരം: ചാല സ്വർണക്കവർച്ച ആസൂത്രണം നടത്തിയത് നഗരത്തിലെ ആഡംബര ഹോട്ടലിലാണെന്ന് കണ്ടെത്തി. ആറ്റുകാൽ ജ്വല്ലറി ഉടമ അമുലിന് മാത്രമായിരുന്നില്ല നന്ദകുമാറിനോട് പക. നന്ദകുമാറിന്‍റെ ബിസിനസ് വളർച്ചയിൽ അസൂയ മാളവിക ജ്വല്ലറി ഉടമ ജയറാമിനുമുണ്ടായിരുന്നു. ജയറാമാണ് ഒരു ദിവസം സ്വന്തം ഷോപ്പിൽ വെച്ച് നന്ദകുമാറിന്‍റെ ബിസിനസ് തകർക്കുന്നതിനെക്കുറിച്ച് ആദ്യം പറയുന്നത്. ക്വട്ടേഷൻ നൽകിയത് മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പ്രതികളുടെ മൊഴി. നാലുലക്ഷം രൂപ ഇതിനായി കവർച്ചാ സംഘത്തിന് കൈമാറിയതിനും തെളിവുകൾ ലഭിച്ചു.

കൃത്യമായ ആസൂത്രണത്തിലൂടെ കവർച്ച നടത്താൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. ഇതിനായി ജയറാമും അമുലും അനൂപും ദിലീപും തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിൽ ഒത്തുചേർന്നു. പദ്ധതിയും തയ്യാറാക്കി. കവർച്ച നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇതിനായി ട്രയലും നടത്തിയിരുന്നു. അനിലും അനൂപും ചേർന്നാണ് ബൈക്കിലെത്തി സ്വർണം കവർന്നത്. കവർച്ചക്കായി 4 ലക്ഷം രൂപയാണ് അഡ്വാൻസായി അനൂപിനും അനിലും നൽകിയത്. ബാക്കി തുക കവർച്ചയ്ക്ക് ശേഷമെന്ന് വാക്ക് ഉറപ്പിക്കുകയും ചെയ്തു.

അനൂപിനെയും അനിലിനെയും പിടിച്ചാലും അന്വേഷണം തന്നിലേക്ക് എത്തില്ലെന്നായിരുന്നു ജയറാമിന്‍റെ കണക്കുകൂട്ടൽ. എന്നാൽ അമുൽ അറസ്റ്റിലായതോടെ അന്വേഷണം ജയറാമിലേക്കും എത്തി. അനൂപും അനിലും ജയറാമിന്‍റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *