Home » Blog » kerala Max » ചരിത്രപ്രസിദ്ധമായ കൽപ്പാത്തി ദേവരഥസംഗമം ഇന്ന്
kalpathi-680x450

ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന കൽപ്പാത്തി ദേവരഥസംഗമം ഇന്ന് (നവംബർ 16) നടക്കും. വൈകീട്ട് നാല് മണിയോടെ പ്രദക്ഷിണം ആരംഭിക്കുന്ന രഥങ്ങൾ സന്ധ്യയോടെ തേരുമുട്ടിയിൽ മുഖാമുഖം സംഗമിക്കും. രഥസംഗമോത്സവം പ്രമാണിച്ച് പാലക്കാട് നഗരമേഖലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആഘോഷനിറവിലാണ് പാലക്കാട് കൽപ്പാത്തിയിലെ രഥോത്സവ വീഥികൾ. ഒന്നാം ദിനം പ്രദക്ഷിണം ആരംഭിച്ച വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെയും, രണ്ടാം ദിനം പ്രയാണം തുടങ്ങിയ പുതിയ കൽപ്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെയും രഥങ്ങൾ ദേവരഥസംഗമത്തിലേക്ക് അടുക്കുകയാണ്. ഇതിന് പുറമെ പഴയ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ദേവരഥങ്ങൾ കൂടി ഇന്ന് പ്രദക്ഷിണ വഴിയിലെത്തുന്നതോടെ അഗ്രഹാര വീഥികൾ ഭക്തിസാന്ദ്രമാകും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് ഭക്തരാണ് രഥോത്സവത്തിന് സാക്ഷ്യം വഹിക്കാൻ കൽപ്പാത്തിയിലുള്ളത്. മുൻവർഷങ്ങളേക്കാൾ വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഭക്തരുടെ സൗകര്യാർത്ഥം വിവിധ ജില്ലകളിൽ നിന്ന് കെ.എസ്.ആർ.ടി.സി കൽപ്പാത്തിയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *