Home » Blog » kerala Max » മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
weather-680x450 (1)

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നിലവിൽ മഴ മുന്നറിയിപ്പുള്ളത്. നവംബർ 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്.

അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഇന്ന് (നവംബർ 16) തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും സമീപ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

നവംബർ 17-ഓടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറാനും, തുടർന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കാനുമാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ പ്രീ-സൈക്ലോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *