Home » Blog » kerala Max » ബോർഡ്-കോർപ്പറേഷൻ നിയമനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മന്ത്രി ഷിബു ബേബി ജോൺ
4

തൃശൂർ: ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ യുഡിഎഫിനെതിരെ വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ. “യുഡിഎഫ് അധികാരത്തിൽ എത്തുന്നതിൽ ആർഎസ്‌പിയുടെ പങ്ക് വിസ്മരിക്കാനാവില്ല. ഭരണപരമായി അഭിപ്രായ വ്യത്യാസമില്ല. ഭരണം തുടങ്ങിയിട്ട് ആറ് മാസമായി. എനിക്കൊരു കുറ്റബോധമുണ്ട്.

താൻ മാത്രം മന്ത്രിയായി ഇരുന്നാൽ മതിയോ എന്ന് സഖാക്കൾ ചോദിക്കും. അവരുടെ മനസ്സിൽ അത് ഉണ്ടാകും. എൽഡിഎഫ് നിയമിച്ച ചെയർമാന്മാർ മുന്നിലൂടെ വാഹനത്തിൽ പോകുമ്പോൾ അവർക്ക് വിഷമം ഉണ്ടാകും. അതിൽ യുഡിഎഫിൻ്റെ ഭാഗത്ത്‌ നിന്ന് മാന്യത ഉണ്ടാകുമെന്നാണ് കരുതുന്നത്,” -മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *