Your Image Description Your Image Description

തൃശ്ശൂർ: കെഎസ്ആർടിസി ബസിടിച്ച് ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം. മഠത്തിൽ പരേതനായ വേണുവി​ന്റെ ഭാര്യ 75 കാരിയായ ഇന്ദിരയാണ് മരിച്ചത്. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ ഇന്ന് നടന്ന അപകടത്തെത്തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോട്ട പനമ്പിള്ളി കോളേജിനടുത്താണ് താമസം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് നഗരസഭ പൊതുശ്‌മശാനത്തിൽ സംസ്കാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts