Your Image Description Your Image Description

ന്യൂ ഡൽഹി; ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് രാജ്യത്ത് പാകിസ്ഥാൻ ചാര ശൃംഖലയ്‌ക്കെതിരായ നടപടികൾ തുടരുന്നതിനിടെ ചാരവൃത്തിയിലും ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും ഉൾപ്പെട്ടിരുന്ന യൂട്യൂബർ ജസ്ബീർ സിംഗ്,എഹ്‌സാൻ-ഉർ-റഹീം എന്നറിയപ്പെടുന്ന ഡാനിഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായി.

ജസ്ബീറിന്റെ യൂട്യൂബ് ചാനലായ ജാൻ മഹലിൽ 1.1 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. അദ്ദേഹം മലേഷ്യ, മാലിദ്വീപ്, മറ്റ് രാജ്യങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള തന്റെ യാത്രാ വീഡിയോകളാണ് യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നത്.

അതേസമയം പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെപ്പോലെ ഡാനിഷിന്റെ ക്ഷണപ്രകാരം ഡൽഹിയിലെ എംബസിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിനാഘോഷത്തിൽ ജസ്ബീറും പങ്കെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ജ്യോതി മൽഹോത്രയുടെ അറസ്റ്റിനുശേഷം ജസ്ബീർ പിഐഒകളുമായുള്ള ആശയവിനിമയത്തിന്റെ എല്ലാ തെളിവുകളും മായ്‌ക്കാൻ ശ്രമിച്ചതായും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts